എത്ര വലിയ ആപത്തിനിടയിലും ചില ആളുകള്‍ക്ക് സ്വന്തം വസ്തുക്കള്‍ ഇട്ടേച്ചു പോകാന്‍ മനസ്സു വരില്ല അതിന് ഏതുഭാഷക്കാരും പിന്നിലല്ല ,ന്താ ഏതുഭാഷക്കരും ന്ന് പറയാന്‍ ച്ചാല്‍.അന്ന് ഞാന്‍ അബുദാബിയില്‍ വന്ന് രണ്ടാഴ്ച്ചയില്‍ കൂടുതല്‍ ആയിട്ടില്ല റൂമില്‍ ഉള്ള ഒരാള്‍ ഒഴികെ മറ്റെല്ലാവരും ഹിന്ദി സംസാരിക്കുന്നവര്‍ അതില്‍ ബ്രഹ്മണന്‍ എന്നു തോന്നിക്കുന്ന വയസ്സ് ആയ ഒരു കക്ഷി ഉണ്ട്!!അന്ന് ഹിന്ദി ഭാഷയില്‍ അതീവ പാണ്ടീത്യമുള്ളതിനാല്‍ ഞാന്‍ ആരുമായും കൂടുതല്‍ സംസാരിക്കാറില്ല പെട്ടന്ന് ഉറങ്ങാന്‍ കിടക്കും, പതിവുപോലെ ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ഉറങ്ങന്‍ കിടന്നു ലൈറ്റ് ഓഫ് ചെയ്തിട്ടില്ല പെട്ടന്ന് കറന്റ് പോയി, പുറത്ത് വലിയ ബഹളം!! പെട്ടന്ന് വാതിലില്‍ വന്ന് ഉറക്കെ മുട്ടുന്നു,ഹിന്ദിയില്‍ എന്തൊക്കെയൊ പറയുന്നു ,ഞങള്‍ എഴുന്നെറ്റു..കെട്ടിടത്തിനു തീ പിടിച്ചു.എല്ലാവരും പുറത്തിറങ്ങണം.ഞാന്‍ ഉടന്‍ തന്നെ എന്റെ മൊബയില്‍ എടുത്ത് പോക്കറ്റില്‍ ഇട്ടു .കൈലിയായിരുന്നു എല്ലവരുടെയും വേഷംഎല്ലാവരും പുറത്തിറങ്ങുമ്പോള്‍ ഒരാള്‍ മാത്രം അവിടെ കിടന്ന് തിരിയുന്നു മുന്‍പ് പറഞ്ഞ ബ്രാഹ്മണനെന്നു തോന്നിക്കുന്ന ആവയസ്സന്‍ , എന്താ കാര്യം ന്ന് അന്വെഷിച്ചപ്പൊള്‍ പുള്ളി ചോദിക്കുകയാ"മേരാ പാന്റ് കിദറെ ഭായി "????
എനിക്ക് ആ സമയത്തും പെട്ടന്ന് ചിരിവന്നു
ഞാന്‍ മനസ്സില്‍ പറഞ്ഞു ' ശുംഭന്‍, വേളികഴിക്കനല്ല പോകണെ !!ങ്ങട് വരണുണ്ടോ? ശിവ!! ശിവ!!'
കൂടെയുള്ളവര്‍ ദേഷ്യത്തില്‍" തും ഉദര്‍ ബൈട്ടോ ഹം ലോക് ജായേഗാ"!!!
അയാള്‍ പെട്ടന്ന് തിരച്ചില്‍ അവസാനിപ്പിച്ചു ഞങ്ങളുടെ കൂടെ കൂടി.
പിന്നീട് ഞന്‍ അവിടം വിട്ടു ,
ഇപ്പോഴും ഞാനയാളെ കാണാറുണ്ട് അപ്പോഴൊക്കെ ആ ചോദ്യം ഓര്‍ക്കും "മേരാ പാന്റ് കിദറെ ഭായി??