മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തകള്‍
മാത്രമായി മാറുന്നു ദുരന്തങ്ങള്‍...
വാര്‍ത്തകളില്‍ കനക്കുന്ന കറുത്ത അക്ഷരങ്ങള്‍
പൊലിഞ്ഞുപോയ ജീവന്റെ തുറിച്ച
കണ്ണുകള്‍ പോലെയെന്ന് നിരീക്ഷകര്‍,
വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍
പരസ്പരം പഴി ചാരുമ്പോള്‍,നഷ്ടങ്ങളുടെ
നൊമ്പരം പങ്കുവയ്ക്കാന്‍ ആരോരുമില്ലാതെ
നിറഞ്ഞൊഴുകുന്ന കണ്ണീരിന്റ് ഉപ്പുരസം രുചിക്കാന്‍
മാത്രം വിധിക്കപ്പെട്ടവര്‍ ബാക്കി
ദുരന്തങ്ങള്‍ വിട്ടുമാറാതെ പിന്തുടരുമ്പോഴും
ഇത്ദൈവത്തിന്റെ സ്വന്തം നാടെന്ന്
നാട്ടുകൂട്ടപെരുമകള്