Thursday, December 27, 2007

കാലത്തിന്റെ അര‍ങ്ങില്‍ അങ്ങിനെ
ഒരുവര്‍ഷത്തിനു കൂടി യവനിക വീഴുകയായ്..
തീരം തേടിയുള്ള യാത്രകളില്‍,
പിന്നിട്ട വഴികളില്‍,
കണ്ടുമുട്ടിയ ഒരുപാടു മുഖങള്‍....
എക്കാലവും ഓര്‍ത്തിരിക്കാന്‍,
ചിലസൗഹൃദങള്‍...
അളവറ്റ ആഹ്ലാദത്തിന്റെ,
മറക്കാനാവാത്ത ദിനങ്ങള്‍..
നിനച്ചിരിക്കതെ നേരിടേണ്ടി
വന്ന ചിലദുരിതങളുടെ
ശ്വാസം മുട്ടിക്കുന്ന നിസ്സഹായ
നിമിഷങ്ങള്‍...
ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍..
വിരല്‍ത്തുമ്പില്‍ വച്ചു
വീണുടഞ്ഞ സ്വപ്നങ്ങള്‍..
എന്നും തണലായി നിന്ന
സൗഹൃദങ്ങള്‍..
ഇരുളടഞ്ഞ വീഥികളില്‍
കത്തിനില്‍ക്കുന്നദൈവസാന്നിധ്യം..
കാലം പിന്നെയും മുന്നോട്ട്..
ഒരു പുതു വര്‍ഷം കൂടിനമ്മെകാത്തിരിക്കുന്നു..
ഒട്ടേറെ വഴിത്തിരിവുകള്‍ നമുക്കായ്
ചേര്‍ത്തുവച്ചുകൊണ്ട്,

പുതുവത്സരാശംസകള്‍……

3 comments:

ഭടന്‍ said...

ഒരു സുഹൃത്തിനെ കൂടി കിട്ടിയ
സന്തോഷത്തിലാണ് ഞാന്‍!

താങ്കള്‍ക്കും
കുടുംബത്തിനും
കൂട്ടുകാര്‍ക്കും
നന്മ്നിറഞ്ഞ
പുതുവത്സരാശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍

ചന്ദ്രകാന്തം said...

സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു...